0

കാസർഗോഡ് (ട്രൂന്യൂസ്മലയാളം.കോം 22 ജൂലൈ 2019):
ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി തിങ്കളാഴ്ച അവധിയില്ലെന്ന് പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ അവധി പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

 
Top