കാസർകോട്(www.truenewsmalayalam.com 26 jul 2019): ഇന്ന് 12.30 ന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ ഗവർണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ ഗവർണർ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സ്പീക്കർ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. ഇത് ബി.ജെ.പിക്ക് തിരിച്ചടിയായി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായതിനാൽ സർക്കാർ രൂപീകരിക്കാൻ അർഹതയുണ്ടെന്ന വാദമാണ് ബി.ജെ.പി ഉന്നയിച്ചത്.

Post a Comment