0

മംഗളൂറു (www.truenewsmalayalam.com 31 July 2019):  കഫെ കോഫീ ഡേ ഉടമ വി.ജെ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ മൽസ്യബന്ധനത്തിന് ഇറങ്ങിയ മൽസ്യത്തൊഴിലാളികളാണ് മംഗളൂറു ഹൊയ്ഗെ ബസാർ തീരത്തിനടുത്ത് കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്. പോലീസ്‌ എത്തി പരിശോധിച്ച് മൃതദേഹം സിദ്ധാർത്ഥയുടേതാണന്ന് ഉറപ്പ് വരുത്തി. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും. അന്വേഷണം തുടരുകയാണെന്ന് മംഗളൂരു എസ്.പി സന്ദീപ് പട്ടീല്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നേത്രാവതി പാലത്തിന് സമീപം അദ്ധേഹത്തെ കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം മൽസ്യബന്ധനം നടത്തുകയായിരുന്ന ഉള്ളാൾ സ്വദേശി സിമോൺ ഡിസൂസ പാലത്തിൽ നിന്ന് താഴോട്ട് ഒരാൾ വീഴുന്നത് കണ്ടതായി പോലീസിന് വിവരം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Post a Comment

 
Top