കാസര്‍കോട് (www.truenewsmalayalam.com 28 july 2019) : കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ പുതിയ ബസ് സ്റ്റാന്റിനു സമീപം ആണ് അപകടം. മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. എതിരെ വഴി മാറി വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ ഇരുമ്പു വേലിയില്‍ ഇടിച്ചശേഷമായിരുന്നു ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. ഇരുമ്പുവേലി തകര്‍ന്നു. ലോറി ഡവര്‍മാരായ എറണാകുളം സ്വദേശി സുനിത് വര്‍ഗീസ്, കോഴിക്കോട് സ്വദേശി റാഫി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
Subscribe to:
Post Comments (Atom)

Post a Comment