0

ഉപ്പള (www.truenewsmalayalam.com 26 july 2019): ശക്തമായ മഴയിൽ  റോഡിന് വിള്ളൽ. മംഗല്‍പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പെട്ട ചിന്നമുഗറിൽ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം . ഇതുമൂലം ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
ഒന്നരമാസം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. തലേദിവസം പെയ്ത ശക്തമായ മഴ മൂലം എതിര്‍ഭാഗത്തുള്ള അടക്ക തോട്ടത്തില്‍  വെള്ളം കെട്ടിനിന്നതാണ് റോഡ് തകരാൻ കാരണമായത്. ചിന്നമുഗര്‍ ജുമാമസ്ജിദ് പള്ളിക്കുളത്തിലേക്കാണ് റോഡ് പൂര്‍ണമായും ഇടിഞ്ഞുവീണത്.
നിരവധി വാഹങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡരിക് തകര്‍ന്നതോടെ യാത്രക്കാര്‍ക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്.

Post a Comment

 
Top