0

കാസർഗോഡ്(www.truenewsmalayalam.com): ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ വടക്കന്‍ മേഖല പര്യടനത്തിന് തുടക്കമായി. വടക്കന്‍ മേഖല ജാഥ കാസര്‍കോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ജാഥ നയിക്കുന്നത്.
ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ നടത്തുന്ന യൂത്ത് സ്ട്രീറ്റ് പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ജാഥ. തെക്കന്‍ മേഖല ജാഥയോടൊപ്പം തൃശൂരില്‍ ഓഗസ്റ്റ് 9ന് പര്യടനം സമാപിക്കും.

Post a Comment

 
Top