0

ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി നിവേദനം നൽകി. നേത്രാവതി എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഉപ്പളയിൽ സ്റ്റോപ് അനുവദിക്കുക, ഉപ്പളയിലും മണിഹിത്തിലുവിലും അടിപ്പാത നിർമ്മിക്കുക, ഉപ്പളയിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, മുഹമ്മദ് അസീം, ഷാഹുൽ ഹമീദ് ബന്തിയോട്, ടി.എ മൂസ, എം. കെ അലി മാസ്റ്റർ, സത്യൻ സി. ഉപ്പള, നാഫി ബപ്പായിതൊട്ടി, കുട്ടികൃഷ്ണൻ, മഖ്ബൂൽ അഹമ്മദ്, ഉമ്മർ രാജാവ് തുടങ്ങിയവർ എം. പിയെ സ്വീകരിച്ചു.

നെഹ്റു യുവ കേന്ദ്രയും ബ്രദേർസ് മണിമുണ്ടയും സംയുക്തമായി നടത്തുന്ന സ്വച്ച് ഭാരത് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മാരത്തൺ ഓട്ടം എം.പി ഉദ്ഘാടനം ചെയ്തു. റൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഉപ്പളയിലെ വിദ്യാർത്ഥികളും മാരത്തൺ ഓട്ടത്തിൽ പങ്കെടുത്തു.

Post a Comment

 
Top