0
ബദിയടുക്ക  (www.truenewsmalayalam.com 24 jul 2019) :പനി ബാധിച്ച് മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ചു. 
 ബദിയടുക്ക കന്യപ്പാടി സ്വദേശി ജി എച്ച് എസ് എസ് കടമ്പാറിലെ അധ്യാപകനായ സിദ്ദീഖ് - നിഷ ദമ്പതികളുടെ മക്കളായ മൊയ്തീന്‍ ഷിനാസ് (4 ), സിദ്‌റത്തുല്‍ മുന്‍തഹ (8 മാസം) എന്നിവരാണ് പനിയെ തുടര്‍ന്ന് മരണപ്പെട്ടത്. സിദ്‌റത്തുല്‍ മുന്‍തഹ ചൊവ്വാഴ്ചയും ഷിനാസ് ബുധനാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്.കുട്ടിയുടെ മാതാവ് നിഷ പനി ലക്ഷണങ്ങളോടെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് ചികിസ തേടിയെങ്കിലും  ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എച്ച് 1 എൻ 1 പനിയാണ് മരണകാരണമെന്ന് കരുതുന്നു

Post a Comment

 
Top