0

കാസറഗോഡ് : (www.truenewsmalayalam.com 8 Aug 2019): കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു നാളെയും അവധി. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച കാസറഗോഡ് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ വയനാട്,  ജില്ലകളിലെ   പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കല്കടർമാർ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചുപുതുക്കിയ തീയതി പിന്നീട്. വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ ഓഗസ്റ്റ് 30-ലേക്കു മാറ്റി. 

Post a Comment

 
Top