0

മംഗളുറു (True News 14 August 2019):  നഗരത്തിൽ പതിനേഴ് കുട്ടികളുമായി പോകുകയായിരുന്ന സ്വകാര്യ സ്കൂൾ വാനിന് മുകളിൽ മരം മറിഞ്ഞു വീണു. കുട്ടികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നഗരത്തിലെ സ്വകാര്യ സിബിഎസ് ഇ സ്കൂളായ കാംബ്രിഡ്ജ് സ്കൂളിന്റെ വാനാണ് അപകടത്തിൽ പെട്ടത്. കുട്ടികളുമായി വന്ന ബസ് നൻതൂർ ജംഗ്ഷന് സമീപമെത്തിയപ്പോൾ റോഡരികിലെ വൻമരം പൊളിഞ്ഞ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.
ബസ് തകർന്നെങ്കിലും കുട്ടികൾ രക്ഷപ്പെട്ടു. മംഗളൂർ ഡി.സി ഹരീഷ് സംഭവ സ്ഥലത്തെത്തി. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചതായി ഡി.സി. പറഞ്ഞു.
അതിനിടെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും ശക്തമായ മഴ തുടരുകയാണ്. മംഗളുരു ബണ്ട്വാൾ താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും  വെള്ളം കയറിയിട്ടുണ്ട്.

Post a Comment

 
Top