0

കാസര്‍കോട് (truenewsmalayalam.com 6 Aug 2019) : എം ജി റോഡിലെ  മൊത്തവിതരണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. എം ജി റോഡിലെ റഹ് മാന്‍ സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച വെളുപ്പിന്  അഞ്ചു മണിയോടെയാണ് സംഭവം. തളങ്കരയിലെ സലീമിന്റെ  ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും സാധനങ്ങളില്‍ ഭൂരിഭാഗവും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിയിലും മിന്നിലും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. 

Post a Comment

 
Top