0
ഉപ്പള (www.truenewsmalayalam.com6 Aug 2019) : നേരത്തെ കടലാക്രമണ ഭീഷണിയിൽ ജീവിതം തള്ളി നീക്കിയിരുന്നു മുസോടി കടപ്പുറത്തെ കുടുംബങ്ങളെ ഭീതിയിലാക്കി വീണ്ടും കടലാക്രമണം. ഏഴോളം കുടുംബങ്ങളാണ് ഉറക്കം നഷ്ടപ്പെട്ട് വീടുകളിൽ കഴിയുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രദേശത്തെ വീടുകളുടെ ചില ഭാഗങ്ങളും തൊട്ടടുത്ത കിടക്കുന്ന ഖിദ്രിയ പള്ളിയും കടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ബാക്കി കടലിലേക്ക് തൂങ്ങി നിന്നിരുന്ന പള്ളിയുടെ മതിലും കടലിൽ ഒഴുകിപ്പോയി. ഇത് പോലെ തങ്ങളുടെ വീടുകളും ഇല്ലാതായി മാറുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മാധ്യമ ശ്രദ്ധ നേടുന്ന സമയത്ത് അധികാരികൾ കൂട്ടമായി എത്തുമെങ്കിലും ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല എന്ന നാട്ടുകാർ പറയുന്നു. മാറിത്താമസിക്കാൻ ആവശ്യപ്പെടുമെങ്കിലും അതിന് സൗകര്യമോ അതിനുള്ള പാദ്ധതികളോ ഇല്ല.
ൾ 

Post a Comment

 
Top