കുമ്പള (www.truenewsmalayalam.com 8 Aug 2019) : അതി ശക്തിയായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണതിനാൽ ഉപ്പള, കുമ്പള സെക്ഷനു കീഴിൽ വൈദ്യുതി ബന്ധം താറുമാറായി. ഉപ്പളയിലെ പത്വാടി, മണിമുണ്ട, ഹേരൂർ മീപ്പിരി, കുബണൂർ കുമ്പളയിലെ ആരിക്കാടി, ബംബ്രാണ കൊടിയമ്മ, ള്ളുവാർ എന്നിവിടങ്ങളിൽ വൈദ്യുത വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ അൻപതിലേറെ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വൈദ്യുത ബന്ധം പൂർണ തോതിൽ നിലച്ചിരിക്കുകയാണ്. കുമ്പളയിലെ മൊഗ്രാൽ, കൊടിയമ്മ, ബംബ്രാണ, ആരിക്കാടി വയൽ എന്നീ പ്രദേശങ്ങൾ ബുധനാഴ്ച്ച മുതൽ ഇരുട്ടിലാണ് . നിരവധി സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നതും ലൈനുകൾ പൊട്ടിവീണതും ഇതുവരേക്കും നന്നാക്കാൻ കഴിഞിട്ടില്ല. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കിൽ വരും മണിക്കൂറുകളിൽ സ്ഥിതിഗതികൾ ഏറെ ഗുരുതരമാകും.
Subscribe to:
Post Comments (Atom)

Post a Comment