0

തിരുവനന്തപുരം  (www.truenewsmalayalam.com 5 Aug 2019) : പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് അംഗീകരിച്ച് പി.എസ്.സി. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് റാങ്ക്‌ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. പ്രണവ് രണ്ടും നസീം 28ഉം റാങ്കാണ് നേടിയത്. ആഭ്യന്തര വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പി.എസ്.സി. ഇവര്‍ക്ക് പരീക്ഷാ സമയത്ത് 90ഓളം മെസേജുകള്‍ വന്നു. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പി.എസ്.സിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് എസ്.എം.എസ് വഴി ഉത്തരങ്ങള്‍ ലഭിച്ചെന്നാണ് കരുതപ്പെടുന്നത്. ഈ മൂന്ന് പേരേയും സ്ഥിരമായി പി.എസ്.സി പരീക്ഷകളില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കി.

Post a Comment

 
Top