0

കുമ്പള ഗ്രാമപഞ്ചായത്ത്
പെർവാഡ് ബദ്രിയനഗർ യുവജനകൂട്ടായ്മയുടെയും പേരാൽ കുടുംബ ക്ഷേമകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബദ്രിയനഗർ പൊതുകിണർ ശുചീകരിച്ചു. വാർഡ് ആരോഗ്യ ശുചിത്വ പോഷണ സമിതി കിണർ സംരക്ഷണ വല നൽകി. സുരക്ഷിതമായി കിണർ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ സഹായ സഹകരണം ഉണ്ടാവണമെന്നും മാലിന്യം
പൊതുസ്ഥലങ്ങളിൽ മ നിക്ഷേപിക്കുന്നവരെ
കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാൻ
പൊതുജങ്ങളുടെ  സഹായ സഹകരണമുണ്ടാകണമെന്നു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ അഭ്യർഥിച്ചു. പ്രവർത്തനങ്ങൾക്കുനേതൃത്വം നൽകിയ വരെ അഭിനന്ദിച്ചു.
ഷംസു,
താഹിർ,അഷ്റഫ്,സവാദ്,തൗസീഫ്,
മിസ്ബാഹ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.തുടർപ്രവർ ത്തനങ്ങൾ ഉണ്ടാവുമെന്നു ആരോഗ്യ സമിതിയുംയുവജന കൂട്ടായ്മയും അറിയിച്ചു.

Post a Comment

 
Top