0

മംഗളൂറു (www.truenewsmalayalam.com 29 july 2019) : മംഗളൂറു വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വ്യത്യസ്ത വിമാനങ്ങളിൽ വന്നിറങ്ങിയ കാസറഗോഡ് ജില്ലക്കാരായ യുവാക്കളാണ് ഒരു കിലോ വരുന്ന സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്.  ശനിയാഴ്ച  ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്നിറങ്ങിയ കുമ്പള സ്വദേശിയായ യുവാവിൽ നിന്ന് 23 ലക്ഷം രൂപ വില വരുന്ന 652 ഗ്രാം സ്വർണ്ണവും കാസറഗോഡ് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ വില വരുന്ന 422 ഗ്രാം സ്വർണവുമാണ് പിടിച്ച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം. 

Post a Comment

 
Top