0

മാന്യ(www.truenewsmalayalam.com 31.7.2019) : തിരച്ചിലിനൊടുവിൽ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. സംസം നഗറിലെ കുളത്തിലാണ് കുട്ടികൾ  മുങ്ങിയത് .ആലംപാടി ബാഫക്കി നഗറിലെയും ബെള്ളൂറടുക്കത്തെയും കുട്ടികളാണ് കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിയത്. നാട്ടുകാരും അഗ്നി ശമനസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെടുത്തത്. ആലംപാടി ബാഫഖി നഗറിലെ മെഹമൂദ്ന്റെ മകൻ ഖാദറും, ആലംപാടി ബെള്ളൂറടുക്കം മുഹമ്മദ്‌ കുഞ്ഞിയുടെ മകൻ ശാലിൻ എന്നിവരാണ് മരണപ്പെട്ടത്.
പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

 
Top