0

ഉപ്പള (www.truenewsmalayalam,com 8 aug 2019) : കടൽക്ഷോഭം രൂക്ഷമായ മൂസോടിയിൽ  നിന്ന്  നിരവധി  കുടുംബങ്ങളെ സ്‌കൂളിലേക്ക് മാറ്റിതാമസിപ്പിച്ചു.  ആഴ്ചകളായി ഭീതിയിലാണ് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കടൽ  രൂക്ഷമായതോടെ വൈകിട്ട് ഉപ്പള വില്ലേജ് ഓഫീസർ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  കുടുംബങ്ങളെ മൂസോടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചത്. വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയവർ ദുരിതം അനുഭവിക്കുകയാണ്. കടലാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സ്ഥിരം സംവിധാനം വേണമെന്നതാണ് ഇവരുടെ ആവശ്യം. 


Post a Comment

 
Top