0

മംഗളൂറു (www.truenewsmalayalam.com 8 Aug 2019 ): വ്യാഴാച വെളുപ്പിന് മംഗളൂറു വിമാനത്താവളത്തിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസ്സ് IX 814 വിമാനം കാലാവസ്ഥ മോശമായതിനാൽ കോയമ്പത്തൂരിൽ ഇറങ്ങി. പുലർച്ച 5:30 ന് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ നിന്ന് പൈലറ്റ് ഇറങ്ങിപ്പോയി. യാത്രക്കാർ അന്വേഷിച്ചപ്പോൾ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് ഇറങ്ങിപ്പോയതെന്നാണ് പറഞ്ഞത്. പകരം പൈലറ്റിനെ കാത്ത് ഇപ്പോൾ വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിൽ കിടക്കുകയാണ് എന്നാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെ മംഗളൂറുവിൽ എത്തിച്ചേരുമെന്ന് മംഗളൂറു വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് അധികൃതർ ട്രു ന്യൂസിനോട് പറഞ്ഞു.

Post a Comment

 
Top