കുമ്പള (www.truenewsmalayalam.com 1 aug 2019) : ബന്തിയോട് മസ്ജിദിനു സമീപം നിൽക്കുകയായിരുന്ന ഷിറിയ സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി.വ്യാഴായിച്ച രാത്രി ഏഴരയോടെയാണ് സംഭവം. ഷിറിയയിലെ സിദ്ധീഖിനെയാണ് മംഗളൂരു രജിസ്ട്രേഷനുള്ള രണ്ടു കാറുകളിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈർ കാറിലാണ് സിദ്ധിഖിനെ പിടിച്ചു കയറ്റിയത്. പണമിടപാട് തർക്കമെന്ന് പറയുന്നു. മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് തട്ടികൊണ്ടു പോയതെന്നാണ് സൂചന
Subscribe to:
Post Comments (Atom)

Post a Comment