കുമ്പള (www.truenewsmalayalam.com 1 aug 2019): കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കൗമാര ദിനാചരണവും ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും വൈസ് പ്രിൻസിപ്പാൾ മനോജ് നിർവഹിച്ചു. മൊഗ്രാൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഹെൽത്ത്‌ക്ലബ്ബ് നോഡൽഓഫീസർ ഇൻ ചാർജ് ജാൻസി ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പ്രദീപ് ,കാദർ എന്നിവർ സംസാരിച്ചു. "കൗമാര ദിനാചരണത്തിൽ വിദ്യാർതഥികൾക്കുള്ള പങ്കി"നെക്കുറിച്ച് കുമ്പള സി.എച്ച് .സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി .ക്ലാസ്സെടുത്തു. വിദ്യാർത്ഥികളായ ദിവാക്കാൻസ്, അഫ്‌സീറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സ്കൂൾ കൗൺസിലർ ശബ്നം ബഷീർ പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തു.
Subscribe to:
Post Comments (Atom)


Post a Comment