മംഗളൂറു (www.truenewsmalayalam.com 10 Aug 2019): നേത്രാവതി പാലത്തിൽ നിന്നും യുവതിയെ കാണാതായി; പുഴയിൽ ചാടിയതെന്ന് സംശയം; കനത്ത ഒഴുക്കുള്ളതിനാൽ തിരെച്ചിൽ സാധ്യമല്ലെന് അധികൃതർ. ഇരുപത്തിനാലുകാരിയായ യുവതിയെയാണ് തൊക്കൊട്ട് പാലത്തിൽ വെച്ച് കാണാതായി. പുഴയിൽ ചാടിയതാണെന്ന് സംശയം. പാലത്തിന് സമീപം യുവതിയുടെ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു.നഗരത്തിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ഗജനേശ്വരി(24) യാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോട് നേത്രാവതി പാലത്തിൽ നിന്നും പുഴയിൽ ചാടിയത്.പുത്തൂർ സ്വദേശിയാണ്.ഇവർ പുഴയിലേക്ക് ചാടുന്നത് കണ്ടതായി സമീപത്തുള്ളവർ പറഞ്ഞു. പോലീസെത്തി പരിശോധന നടത്തി. എന്നാൽ പുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നതിനാൽ തിരച്ചിൽ സാധ്യമല്ല. കൂടാതെ ശക്തമായ ഒഴുക്കുമുണ്ട്. ഉള്ളാൾ പോലീസ് കേസെടുത്തു.
Subscribe to:
Post Comments (Atom)

Post a Comment