സുള്ള്യ(www.truenewsmalayalam.com 10 Aug 2019):ബെംഗളൂറു - സുള്ള്യ റൂട്ടിൽ റോഡിന് കുറുകെ മരം വീണ് കാസർഗോഡ് മംഗളൂറു ഭാഗത്തേക്ക് വരുന്ന നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. സുള്ള്യക്കടുത്ത പെരാജെയിലാണ് കാസർഗോഡ് സ്വദേശികളടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നത്. ബെംഗളൂറു മംഗളൂറു റൂട്ടിൽ സാധാരണ ഉപയോഗിക്കുന്ന വഴി അടഞ്ഞതിനാൽ വേറെ വഴിയിലൂടെ കറങ്ങിത്തിരിഞ്ഞാണ് പെരാജെ വഴി വാഹനങ്ങൾ വന്നത്. നാട്ടുകാരും യാത്രക്കാരും കൂടി തടസ്സം നീക്കാനുള്ള ശ്രമത്തിലാണ്. ആറര മണിക്ക് തുടങ്ങിയ ശ്രമം ഇനിയും പൂർത്തിയായിട്ടില്ലെന്ന് കാസർഗോഡ് നിന്നുള്ള യാത്രക്കാരൻ ട്രൂ ന്യൂസിനോട് പറഞ്ഞു. പെരുന്നാളിന് നാട്ടിലേക്ക് വരുന്ന യാത്രക്കാരാണ് കൂടുതലും. കേരളത്തിലേക്ക് ബംഗളൂറുവിൽ നിന്നുള്ള ട്രൈനുകൾ റദ്ദാക്കിയതിനാൽ നിരവധി മലയാളുകളും ഈ വഴിയാണ് ഉപയോഗിക്കുന്നത്.
Subscribe to:
Post Comments (Atom)



Post a Comment